മാമ്മലശ്ശേരി സ്‌കൂള്‍ ശതാബ്ദി ആഘോഷങ്ങള്‍ സമാപിച്ചു

Vimal Joy August 25, 2013 0

മാമ്മലശ്ശേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ശതാബ്ദി ആഘോഷങ്ങളുടെ സമാപന യോഗം മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്തു. ഓഗസ്റ്റ്‌ 23 വെള്ളിയാഴ്ച രാവിലെ സ്കൂളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം കെ.കെ. സോമന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്തംഗം അഡ്വ. ജൂലിസാബു ശതാബ്ദി സ്മരണിക പ്രകാശനം നട ത്തി. പ്രവാസി അസോസിയേഷന്റെ അവാര്‍ഡുകള്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഐഷ മാധവന്‍ വിതരണം ചെയ്തു. അസോസിയേഷന്‍ രക്ഷാധികാരി കെ.ബി. മാധവന്‍ നായര്‍ പഠനോപകരണങ്ങള്‍ സമര്‍പ്പിച്ചു.

ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സ്കൂളിൽ ഒരുകൊല്ലം നീണ്ടുനിന്ന വിവിധ പരിപാടികളാണ് സംഘടിപ്പിച്ചത്.

MLRY School 01

MLRY School 02 MLRY School 04 MLRY School 03

 

 

 

Leave A Response »