പിറവം വള്ളം കളിയില്‍ ആനാരി ചുണ്ടന്‍ ജേതാക്കള്‍

Vimal Joy September 15, 2013 0

പിറവം വള്ളം കളിയില്‍ ആനാരി ചുണ്ടന്​ ഹാട്രിക്​ വിജയം. ജവഹര്‍ തായങ്കരിക്കാണ്​ രണ്ടാം സ്ഥാനം. മന്ത്രി അനൂപ്​ ജേക്കബ്​ വള്ളം കളി ഉദ്ഘാടനം ചെയ്തു.

പിറവം ബോട്ട്ക്ലബ്ബിന്റെ ബാബു ആട്ടുന്നേടത്ത് ക്യാപ്റ്റനായുള്ള ആനാരി പുത്തന്‍ചുണ്ടന്‍ തുടര്‍ച്ചയായി മൂന്നാംവട്ടമാണ് ജേതാവായത്. കെ. കരുണാകരന്‍ സ്മാരക എവര്‍ റോളിങ് ട്രോഫി, ടി.എം. ജേക്കബ്ബ് സ്മാരക എവര്‍ റോളിങ് ട്രോഫി, എം.സി. ജേക്കബ്ബ് സ്മാരക ട്രോഫി, ശബരീഷ് ഗോകുലം സ്മാരക ട്രോഫി എന്നിവയടക്കം എട്ട് പ്രമുഖ ട്രോഫികള്‍ ആനാരി സ്വന്തമാക്കി. ആര്‍.കെ. ടീം തുഴഞ്ഞ സുഭാഷ്‌കുമാര്‍ ക്യാപ്റ്റനായുള്ള ജവഹര്‍ തായങ്കരിയെ നേരിയ വ്യത്യാസത്തില്‍ പിന്നിലാക്കിയാണ് ആനാരി ഒന്നാം സ്ഥാനത്തെത്തിയത്. രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ജവഹര്‍ തായങ്കരി ബാലന്‍ വൈപ്പേല്‍ സ്മാരക ട്രോഫി നേടി. റോയി ചാലപ്പുറം ക്യാപ്റ്റനായുള്ള കൊല്ലം ദാവീദ് പുത്രന്‍ ബോട്ട് ക്ലബ്ബിന്റെ വെള്ളംകുളങ്ങരയ്ക്കാണ് മൂന്നാം സ്ഥാനം.   ലൂസേഴ്‌സ് ഫൈനലില്‍ യു.ബി.സി. കൈനകരിയുടെ പായിപ്പാട്ട് ഒന്നാം സ്ഥാനവും കുട്ടനാട് ബോട്ട് ക്ലബ്ബിന്റെ ചെറുതന രണ്ടാംസ്ഥാനവും ചമ്പക്കുളം ബോട്ട് ക്ലബ്ബിന്റെ ചമ്പക്കുളം മൂന്നാം സ്ഥാനവും നേടി.

എ ഗ്രേഡ് വെപ്പ് വള്ളങ്ങളുടെ ഫൈനലില്‍ തെക്കന്‍ പറവൂര്‍ ബോട്ട് ക്ലബ്ബിന്റെ അമ്പലക്കടവന്‍ ഒന്നാംസ്ഥാനവും ആശ പുളിക്കക്കളം രണ്ടാം സ്ഥാനവും നേടി.   എ ഗ്രേഡ് ഓടി വള്ളങ്ങളുടെ വിഭാഗത്തില്‍ വി.ബി.സി. വൈക്കത്തിന്റെ തുരുത്തിത്തറ ഒന്നാം സ്ഥാനം നേടി ഉമാദേവി അന്തര്‍ജനം സ്മാരക ട്രോഫി കരസ്ഥമാക്കി. വെള്ളൂര്‍ ടൂറിസം ബോട്ട് ക്ലബ്ബിന്റെ പടക്കുതിരയ്ക്കാണ് രണ്ടാം സ്ഥാനം.   ബി ഗ്രേഡ് ഓടി വള്ളങ്ങളുടെ വിഭാഗത്തില്‍ എയ്ഞ്ചല്‍ ബോട്ട് ക്ലബ്ബിന്റെ ശരവണന്‍ ഒന്നാംസ്ഥാനവും സെന്റ് സെബാസ്റ്റ്യന്‍സ് രണ്ടാംസ്ഥാനവും നേടി.   സി ഗ്രേഡ് ഓടികളുടെ വിഭാഗത്തില്‍ കൈരളി ബോട്ട് ക്ലബ്ബിന്റെ ജിബി തട്ടകന്‍ ഒന്നാം സ്ഥാനവും പുത്തന്‍പറമ്പല്‍ രണ്ടാം സ്ഥാനവും നേടി.

ചുരുളന്‍ വിഭാഗത്തില്‍ വേലങ്ങാടന്‍ ഒന്നാംസ്ഥാനവും കറുപ്പന്‍പറമ്പില്‍ രണ്ടാംസ്ഥാനവും നേടി.

വനിതകളുടെ തെക്കന്‍ ഓടികളുടെ മത്സരത്തില്‍ കാട്ടില്‍ തെക്കേതില്‍ ഒന്നാംസ്ഥാനവും ചെള്ളിക്കാടന്‍ രണ്ടാംസ്ഥാനവും നേടി.   ശ്രീ ഗോകുലം ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ ഗോകുലം ഗോപാലന്‍ വിജയികള്‍ക്ക് ട്രോഫികള്‍ സമ്മാനിച്ചു.

Vallam kali 13 (01) Vallam kali 13 (02)

Leave A Response »