ഫെമി ഷാജി പിറവം സ്റ്റാര്‍ സിങ്ങര്‍ വിജയി

Jeffin Jose September 23, 2013 0

1230105_513874018694310_562554996_n

പിറവത്ത് നടത്തിയ സ്റ്റാര്‍ സിങ്ങര്‍ മത്സരത്തില്‍ ഫെമി ഷാജി ഒന്നാംസ്ഥാനം നേടി. തിരുമാറാടി മണ്ണത്തൂര്‍ പെരിങ്ങാട്ടുപറമ്പില്‍ കരോട്ട് പുത്തന്‍പുരയില്‍ ഷാജിയുടെയും ബേബി ഷാജിയുടെയും മകളാണ് ഫെമി ഷാജി. ഒന്നാം വര്‍ഷ ബി.എച്ച്.എം.എസ്. വിദ്യാര്‍ഥിനിയാണ് ഫെമി. പാഴൂര്‍ തേക്കുംകാവില്‍ വിശ്വനാഥന്റെയും ആശയുടെയും മകന്‍ വരുണ്‍ വിശ്വനാഥിലാണ് രണ്ടാംസ്ഥാനം. ബി.ടെക്. ബിരുദധാരിയായ വരുണ്‍ സ്വകാര്യ കമ്പനി ജോലിക്കാരനാണ്.

മുളന്തുരുത്തി നങ്ങേലിപ്പറമ്പില്‍ മുരുകന്റെ മകള്‍ ഗീതു മുരുകനാണ് മൂന്നാം സ്ഥാനം. തൃപ്പൂണിത്തുറ ആര്‍.എല്‍.വി. കോളേജില്‍ സംഗീതവിദ്യാര്‍ഥിനിയാണ് ഗീതു.

അകാലത്തില്‍ വേര്‍പ്പെട്ടുപോയ യുവ പിന്നണിഗായകന്‍ സൈനോജിന്റെ സ്മരണയെ മുന്‍നിര്‍ത്തി പിറവത്തെ സൈനോജ് കലാകേന്ദ്രയുടെ സഹകരണത്തോടെയാണ് പിറവം ഗ്രാമപഞ്ചായത്ത് സ്റ്റാര്‍ സിങ്ങര്‍ മത്സരം സംഘടിപ്പച്ചത്.

ജെറി അമല്‍ദേവ്, ഇഗ്‌നേഷ്യസ്, ജെയ്‌സണ്‍ ജെ. നായര്‍ എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍.

Courtesy : Mathrubhumi

 

Leave A Response »