Flash mob at piravom

admin December 3, 2013 0
Flash mob at piravom

എയ്ഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി മണിമലക്കുന്ന് ഗവ. കോളേജ് റെഡ് റിബണ്‍ ക്ലബ്ബ് അംഗങ്ങള്‍ പിറവം ബസ്സ്റ്റാന്‍ഡില്‍ ഫ്‌ളാഷ് മോബ് നടത്തി. എയ്ഡ്‌സിനെതിരെയുള്ള ബോധവത്കരണ പരിപാടിയുമായി രംഗത്തിറങ്ങിയ കുട്ടികള്‍ പെട്ടെന്ന് ഒത്തുകൂടി നൃത്തച്ചുവടുകള്‍ വച്ചപ്പോള്‍ കാണികള്‍ അമ്പരന്നു. അതിനിടയില്‍ കുട്ടികള്‍ ലഘുലേഖകളുമായി ജനങ്ങളിലേക്ക് കടന്നുവന്നു.

ബോധവത്കരണ പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ പരിപാടിക്ക് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഷീജ തമ്പി, റെഡ് റിബണ്‍ ക്ലബ്ബ് സെക്രട്ടറി ആല്‍വിന്‍ ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി.

Leave A Response »