മാമ്മലശ്ശേരി അസോസിയേഷന് (മാപ്) ഓണാഘോഷം

Vimal Joy September 21, 2014 0

Mammalassery Association Onam

മാമ്മലശ്ശേരി അസോസിയേഷന് ഓഫ് പ്രവാസീസിന്റെ (മാപ്) ഓണാഘോഷം അജ്മാൻ ബീച്ച് ഹോട്ടലിൽ നടന്നു. മാപ് പ്രസിഡന്റ് ശ്രീ ജോണി പി വൈ അധ്യക്ഷത വഹിച്ച യോഗം ബഹു. ഭഷ്യ സിവിൽ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്തു. യോഗത്തില് കേരള സര്ക്കാരിന്റെ പ്രവാസ കാര്യാലയമായ നോര്ക്ക റൂട്ട്സ് ഡയറക്ടര് ഇസ്മയേല് റാവുത്തര് വിശിഷ്ടാതിഥിയായി പങ്കെടുത്തു. അസോസിയേഷൻ വൈസ് പ്രസിഡണ്ട് ശ്രീ അരുണ് കുന്നിൽ, രക്ഷാധികാരി ശ്രീ മാധവൻ കെ ബി, കോണ്ഗ്രസ് പിറവം ബ്ലോക്ക് സെക്രട്ടറി ശ്രീ ഏലിയാസ്, ഐസക് പൊന്നാട്ട് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. പൊതുസമ്മേളനത്തിൽ അസോസിയേഷന്റെ സ്നേഹോപഹാരം ബഹു. മന്ത്രി അനൂപ് ജേകബിന് നൽകി. തുടര്ന്നു വിഭവസമൃദ്ധമായ ഓണസദ്യയും, കലാ-കായിക മത്സരങ്ങളും, കുട്ടികളുടെ കലാപരിപാടികളും നടന്നു.

Leave A Response »