പഴയ വീഞ്ഞ്‌ പുതിയ കുപ്പിയില്‍ – Piravom BEVCO

Jomon Piravom March 26, 2013 0

piravom beveco shifted to market

പിറവം ടൗണില്‍ കരവട്ടെ കുരിശിന്‌ സമീപത്തായി സ്ഥിതിചെയ്യുന്ന ബീവറേജ്‌ കോര്‍പ്പറേഷന്റെ വിദേശമദ്യ വില്‍പ്പന ശാല മാറ്റി സ്ഥാപിക്കുന്നു. നല്ല കാര്യം, പിറവത്തുകാരും പിറവത്തുകൂടി പോകുന്ന എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണിത്‌. ഇവിടുത്തെ ഗതാഗതക്കുരുക്കും മറ്റും ജനങ്ങളേയും നാട്ടുകാരേയും പലപ്പോഴും ദുരിതത്തിലാഴ്‌ത്തുന്നു. പക്ഷെ ഇനി മാറ്റി സ്ഥാപിക്കാന്‍ പോകു
ന്ന സ്ഥലമാണ്‌ ഇതിലും കഷ്ടമാകാന്‍ സാധ്യതയുള്ളത്‌. പിറവത്ത്‌ പുതിയതായി ഉദ്‌ഘാടനം ചെയ്‌ത ചന്ത കെട്ടിടത്തിലേക്കാണ്‌ മദ്യശാല മാറ്റി സ്ഥാപിക്കുന്നതത്രെ. പഴയ വീഞ്ഞ്‌ പുതിയ കുപ്പിയില്‍– അതല്ലേ സ്ഥിതി ഇനിയുണ്ടാകാന്‍ പോകുന്നത്‌. ആശിച്ചു മോഹിച്ചുണ്ടാക്കിയ ചന്ത തവിടുപൊടിയാക്കിക്കൊണ്ട്‌ മദ്യപാനികളുടെ കേളിരംഗമായി മേഖല മാറുന്നു. തൊട്ടടുത്ത്‌ കള്ള്‌ ഷാപ്പ്‌, കുറച്ചുപടി മുകളിലേക്ക്‌ കയറിയാല്‍ എസിയിലിരുന്നു കഴിക്കാന്‍ പാകത്തിന്‌ നമ്മുടെ മഹാറാണി. ഇനിയിപ്പോള്‍ മദ്യം വാങ്ങിക്കാന്‍ ബീവറേജിലെത്തുമ്പോള്‍ തിരക്ക്‌ അധികമാണങ്കില്‍ സ്വല്‍പ്പം നാടന്‍ കള്ള്‌ കഴിച്ച്‌ രസിച്ച ശേഷം ബ്രാണ്ടി വാങ്ങാം. ഒരു പക്ഷെ ചിലര്‍ക്ക്‌ ഇത്‌ പ്രയോജനമാകും, മദ്യശാല ചന്തയിലേക്ക്‌ മാറ്റുമ്പോള്‍. പക്ഷെ കരവട്ടെ കുരിശിലുള്ള ഗതാഗത കുരുക്കിനേക്കാളും കഷ്ടമാകും ഇവിടുത്തേത്‌. ഇപ്പോള്‍ പോലും ചന്തയിലും സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലും സാധനങ്ങള്‍ വാങ്ങാന്‍ വരുന്നവരുടെ വാഹനങ്ങളുടെ നീണ്ട നിരയാണ്‌ പ്രദേശത്ത്‌. ഇനി ബീവറേജിലെത്തുന്നവരുടെ വാഹനങ്ങളുടെ നിരയും കൂടിയാകുമ്പോള്‍ എന്താകും സ്ഥിതി. പ്രീയപ്പെട്ട അധികാരികളെ മദ്യശാല തിരക്കില്ലാത്ത പിറവത്തിന്റെ ഏതെങ്കിലും ഒരു കോണിലേക്ക്‌ മാറ്റിക്കൊള്ളു. അജ്ഞാപിക്കുന്നതല്ലെ, അപേക്ഷിക്കുന്നതാണ്‌………..… നിങ്ങള്‍ തീര്‍ച്ചയായും ഇതേക്കുറിച്ച്‌ ഒരു അഭിപ്രായമെഴുതുകയും, ഷെയര്‍ ചെയ്യുകയും ചെയ്യണം

Leave A Response »