Pazhoor Thooku Palam & Mazhavil Palam inauguration

Sabu K Jacob February 25, 2014 0

Sri. Omman Chandy inaugurating Both the bridges on 25Th of Feb 2014 at 11.00 AM.

പാഴൂരില്‍ പെരുംതൃക്കോവില്‍ ക്ഷേത്രത്തിന് മുന്നിലും പിന്നിലുമായി നിര്‍മിച്ചിരിക്കുന്ന രണ്ട് പാലങ്ങളുടെ ഉദ്ഘാടനം 25ന് നടക്കും. ശിവരാത്രി മണപ്പുറത്തേക്ക് നിര്‍മിച്ചിരിക്കുന്ന മഴവില്‍പ്പാലവും പാഴൂര്‍-കക്കാട് ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന തൂക്കുപാലവും ചൊവ്വാഴ്ച രാവിലെ 11ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും.

പുഴയ്ക്ക് താരതമ്യേന വീതി കുറവുള്ള ഭാഗത്ത് ക്ഷേത്രത്തിന് പിന്നില്‍ 101 മീറ്റര്‍ നീളത്തില്‍ ഒന്നര മീറ്റര്‍ വീതിയിലാണ് തൂക്കുപാലം നിര്‍മിച്ചിരിക്കുന്നത്. റവന്യൂ വകുപ്പിനു വേണ്ടി കെല്‍ 2.15 കോടി രൂപ ചെലവിലാണ് തൂക്കുപാലം പൂര്‍ത്തിയാക്കിയത്.

തീര്‍ത്ഥാടന ടൂറിസത്തെ പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതിയില്‍പ്പെടുത്തി ഡി.ടി.പി.സി. യാണ് 77 ലക്ഷം രൂപ ചെലവില്‍ മഴവില്‍പ്പാലം നിര്‍മിച്ചത്. ഡി.ടി.പി.സി.ക്ക് വേണ്ടി ‘കെല്‍’ തന്നെയാണ് ഈ പാലവും നിര്‍മിച്ചത്. റോഡില്‍ നിന്ന് മണപ്പുറത്തേക്ക് 45 മീറ്റര്‍ നീളത്തിലാണ് പാലം.

Pazhoor bridge (1)

Pazhoor bridge (2)

Pazhoor bridge (3)

Pazhoor bridge (5)

70 മീറ്റെരിനുള്ളില്‍ 2 പാലം ഉള്ള ഏക പഞ്ചായത്ത് പിറവം

Leave A Response »