പിറവം N R I അസോസിയേഷൻ ഓണം ആഘോഷിച്ചു

Vimal Joy October 23, 2013 0

UAE യിലെ പിറവം NRI  അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിൽ ആവേശം അലതല്ലി. ഒക്ടോബർ 18 ന് (വെള്ളിയാഴ്ച) ഷാർജ ഇന്ത്യൻ അസോസിയേഷനിൽ വച്ച് നടന്ന ‘ഓണനിലാവ്‌ 2013’ പരിപാടിയിൽ ശ്രീ ജോസ് കെ മാണി (MP)  ശ്രീ ലാലു അലക്സ്‌ (ഫിലിം ആക്ടർ) എന്നിവർ വിശിഷ്ടാതിധികളായിരുന്നു.

രാവിലെ പത്തുമണി മുതൽ വൈകിട്ട് എട്ടുമണി വരെ നീണ്ടുനിന്ന ആഘോഷങ്ങളിൽ ഡാൻസ്, മിമിക്സ്, ശിങ്കാരി മേളം ( 8 വയസ് മുതൽ  ഉള്ള കുട്ടികൾ ഉൾപ്പെടുന്ന ടീം), കവിത, മാജിക് ഷോ തുടങ്ങിയ കലാപരിപാടികൾ അരങ്ങേറി. ഉച്ചക്ക് വിഭവ സമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു.

ഡാന്‍സും പാട്ടും വാദ്യഘോഷവും മേളവുമായി എല്ലാവരും ശരിക്കും ആഘോഷിച്ചു. കുട്ടികളുടെ ഡാന്‍സ്, പാട്ട് കലാപരിപാടികള്‍, സിനിമാറ്റിക് ഡാന്‍സ്, മുതിര്‍ന്നവരുടെ പാട്ട് അങ്ങനെ ഒന്നിനൊന്ന് മികച്ച കലാപരിപാടികൾ ആണ് അരങ്ങേറിയത്.

പിറവം NRI  അസോസിയേഷന്റെ ഓണാഘോഷ പരിപാടിയിൽ നിന്നും

പിറവം NRI അസോസിയേഷന്റെ ഓണാഘോഷ പരിപാടിയിൽ നിന്നും

പിറവം NRI  അസോസിയേഷന്റെ ഓണാഘോഷ പരിപാടിയിൽ നിന്നും

പിറവം NRI അസോസിയേഷന്റെ ഓണാഘോഷ പരിപാടിയിൽ നിന്നും

PVM NRI Onam 13 - 3

പിറവം NRI അസോസിയേഷന്റെ ഓണാഘോഷ പരിപാടിയിൽ നിന്നും

PVM NRI Onam 13 - 4

പിറവം NRI അസോസിയേഷന്റെ ഓണാഘോഷ പരിപാടിയിൽ നിന്നും

Leave A Response »